ആത്മഹത്യാ ശ്രമത്തിന് തെളിവില്ല; നടന്‍ വിജയകുമാറിനെ കോടതി കുറ്റവിമുക്തനാക്കി

14 January 2023

തെളിവില്ല എന്ന കാരണത്താൽ ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്ന കേസില്‍ നടന്‍ വിജയകുമാറിനെ കുറ്റവിമുക്തനാക്കി. തൃക്കാക്കര അസി. കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ വിജയകുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്ന കേസിൽ വിചാരണക്കോടതിയാണ് നടനെ കുറ്റവിമുക്തനാക്കിയത്.
ഓഫീസിലെ പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി എടുത്ത് നടന്‍ ഞരമ്പ് മുറിക്കാന്‍ നോക്കി എന്നതായിരുന്നു പൊലീസ് വാദം. എന്നാൽ വിജയകുമാർ കുറ്റംചെയ്തതായി സ്ഥാപിക്കാൻ കഴിയുന്ന തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല.
മാത്രമല്ല, കേസിൽ പൊലീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള 2 സാക്ഷികളുടെ മൊഴികൾ വിജയകുമാറിന് അനുകൂലമായിരുന്നു. എറണാകുളം കളമശേരിയില്‍ മുളക് പൊടി വിതറി 25 ലക്ഷം തട്ടിയെന്ന കേസിലാണ് വിജയകുമാറിനെ പൊലീസ് ചോദ്യം ചെയ്തത്.