നടി അകാൻക്ഷ ദുബെയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
26 March 2023
പ്രശസ്ത ഭോജ്പുരി മോഡലും നടിയുമായ അകാൻക്ഷ ദുബെയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപിയിലെ വാരണാസിയിലെ ഒരു ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു 25 കാരിയായ അകാൻക്ഷയുടെ മൃതദേഹം.ഇതൊരു ആത്മഹത്യയാണെന്ന് പൊലീസ് സംശയിക്കുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
നടി തന്റെ പുതിയ സിനിമയായ നായികിന്റെ ചിത്രീകരണത്തിനാണ് നഗരത്തിലെത്തിത്. മരണം സംഭവിക്കുന്നതിന്റെ തൊട്ടുമുമ്പ് ഒരു ഗാനത്തിന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ ഇവർ പങ്കുവച്ചിട്ടുണ്ട്.
രാവിലെ ഒമ്പതിന് മേക്കപ്പ് ബോയ് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രഥമദൃഷ്ട്യാ ഇതൊരു ആത്മഹത്യയാണെന്നാണ് കരുതുന്നതായും, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചിട്ടുണ്ട്.