നടിയെ ആക്രമിച്ച കേസ്; അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച്‌ നടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

single-img
26 October 2022

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച്‌ നടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

അന്വേഷണം അട്ടിമറിക്കാന്‍ രാഷ്ട്രീയ ഉന്നതര്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് ഹര്‍ജി. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന പ്രതി ദിലീപ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്.

നേരത്തെ വിചാരണ കോടതിയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച നടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നുമായിരുന്നു അതിജീവിതയുടെ ആരോപണം.