നടി കനകലത അന്തരിച്ചു
മലയാളത്തിലെ പ്രശസ്ത സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. നാടകത്തില്‍ നിന്ന് സിനിമയിലേക്ക് എത്തിയ കനക ലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
കരിയറിൽ നൂറ്റിയമ്പതോളം മലയാള സിനിമകളിലും തമിഴുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമകളും ഉള്‍പ്പെടെ 350 ഓളം സിനിമകളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കൺമണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തി പ്രാവ് ഹരികൃഷ്ണൻസ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത പൂക്കാലമാണ് അവസാനത്തെ സിനിമ
മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്. പരമേശ്വരന്‍ പിളളയുടെയും ചിന്നമ്മയുടെയും മകളായി ഓച്ചിറയില്‍ ജനിച്ച കനക ലത 450 ലധികം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുമ്പോളാണ് കനകലത ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്.