നടി കങ്കണ വിവാഹിതയാവുന്നു; വാർത്തകൾ സത്യമോ?
പ്രശസ്ത ബോളിവുഡ് നടി കങ്കണ വിവാഹിതയാവുകയാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. വരൻ ബിസിനസുകാരനാണെന്നും വിവാഹ നിശ്ചയം ഡിസംബർ മാസത്തിലുണ്ടാകുമെന്നും പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. രാഷ്ട്രീയമായ വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം നേടിയ കെആർകെ എന്ന കമാൽ ആർ ഖാൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കങ്കണ ടുത്തുതന്നെ വിവാഹം കഴിക്കാൻ പോവുകയാണെന്നും നിശ്ചയം ഡിസംബറിൽ ഉണ്ടാകുമെന്നും കെആർകെ എക്‌സിൽ ട്വീറ്റ് ചെയ്തു. ബ്രേക്കിംഗ് ന്യൂസ് 2023 എന്ന് പറഞ്ഞാണ് ട്വീറ്റ് തുടങ്ങുന്നത്. 2024 ഏപ്രിലിൽ ആയിരിക്കും വിവാഹമെന്നും മുൻകൂർ ആശംസകൾ എന്നും ട്വീറ്റിൽ പറയുന്നു. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ വിളിച്ചു പറയുന്ന ആളാണ് കെആർകെ. ഇത്തരത്തിൽ മുമ്പും ഇയാൾ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ കെആർകെയുടെ പ്രസ്താവനകൾ ആരും പരിഗണിക്കാറില്ല. കങ്കണയെക്കുറിച്ചു നടത്തിയ പ്രസ്താവനയേയും അങ്ങനെയാണ് സോഷ്യൽ മീഡിയ കാണുന്നത്. താരത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.