ചിങ്ങമാസത്തിന്റെ ചാരുതയിൽ പൂവണിയട്ടെ ഓരോ മനസ്സുകളും; നടി കാവ്യ മാധവൻ ഇൻസ്റ്റഗ്രാമില്‍

single-img
17 August 2023

മലയാളികളുടെ പ്രിയ നടി കാവ്യ മാധവൻ ആദ്യമായി ഇൻസ്റ്റഗ്രാമില്‍. മലയാള മാസം ആരംഭമായ ഇന്ന് ചിങ്ങമാസത്തിൽ സെറ്റ് സാരി അണിഞ്ഞുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് നടി ഇൻസ്റ്റഗ്രാമിൽ വരവറിയിച്ചത്.

‘‘ചിങ്ങമാസത്തിന്റെ ചാരുതയിൽ പൂവണിയട്ടെ ഓരോ മനസ്സുകളും. പുതിയൊരു പൂക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ.’’–ചിത്രത്തിനൊപ്പം നടി എഴുതി. തന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’ എന്ന വസ്ത്രസ്ഥാപനത്തിന്റെ വസ്ത്രമാണ് കാവ്യ ധരിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയായ ഫെയ്സ്ബുക്കിൽ 48 ലക്ഷം ആരാധകരുളള കാവ്യ മാധവൻ സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും പുതിയ വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്.നിലവിൽ കാവ്യയുടെ ഒഫിഷ്യൽ ഇൻസ്റ്റാഗ്രാമിൽ നിന്നും ഫോളോ ചെയ്യുന്ന ഏക അക്കൗണ്ടും ലക്ഷ്യയുടേതാണ്.

https://www.instagram.com/p/CwCYIoMKucR/