വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നടി നിഖില വിമല്‍
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രശസ്ത നടി നിഖില വിമല്‍. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ദുരന്ത ഭൂമിയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന കണ്ണൂർ , തളിപ്പറമ്പ കളക്ഷന്‍ സെന്ററിലാണ് നിഖില വളണ്ടിയറായി പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകിയിട്ടും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം കലക്ഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങളില്‍ നിഖില പങ്കാളിയായി. സെന്ററിലെ പ്രവർത്തനങ്ങളുടെ വീഡിയോ ഡിവൈഎഫ്ഐ ഔദ്യോഗിക പേജില്‍ പങ്കുവച്ചു.
ഇതിനു പിന്നാലെ നിഖിലയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രാര്‍ഥനയിലും സോഷ്യൽ മീഡിയാ പോസ്റ്റിലും മാത്രം ഒതുങ്ങാതെ നേരിട്ടിറങ്ങി പ്രവര്‍ത്തിക്കാന്‍ നിഖില കാണിച്ച മനസ് കയ്യടി അര്‍ഹിക്കുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമല്‍.