ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ നടി സംയുക്ത
27 May 2024
തെന്നിന്ത്യയും കടന്ന് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് മലയാളി നടി സംയുക്ത. 27 ദീർഘമായ വർഷങ്ങൾക്ക് ശേഷം പ്രഭുദേവയും കജോളും ബോളിവുഡിൽ ഒന്നിക്കുന്ന ചിത്രത്തിലാണ് സംയുക്തയും എത്തുന്നത്.തെലുങ്ക് സംവിധായകൻ ചരൺ തേജ് ഉപ്പളപതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
ഇതോടൊപ്പം ചരൺ തേജയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്.നസറുദ്ദീൻ ഷാ, ജിഷു സെൻ ഗുപ്ത, ആദിത്യ സീൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുംബൈയിലും ഹൈദരാബാദിലുമായി ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി.
ഒരു പൂർണ്ണ ആക്ഷൻ ത്രില്ലറായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. നിഖില്‍ സിദ്ധാർഥയ്ക്കൊപ്പം സ്വയംഭൂ എന്ന ചിത്രമാണ് സംയുക്തയുടേതായി റിലീസിന് ഒരുങ്ങുന്നത്.