ദുബായിൽ വച്ചു നടന്ന ചടങ്ങിൽ നടി ഷംന കാസിം വിവാഹിതയായി

single-img
24 October 2022

മലയാളിയായ പ്രശസ്ത തെന്നിന്ത്യൻ നടി ഷംന കാസിം വിവാഹിതയായി.പ്രമുഖ ബിസിനസ് കണ്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍ . ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനിദ്. ദുബായില്‍ നടന്ന ചടങ്ങുകളിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് കൂടുതലായി ഉണ്ടായിരുന്നത്. സിനിമാ രം​ഗത്തുള്ള കുറച്ച് പേരെ ഇവിടെ പങ്കെടുത്തിരുന്നുള്ളൂ.

വരൻ ഷാനിദിന് ഒപ്പമുള്ള ചിത്രങ്ങള്‍ നേരത്തെ തന്നെ ഷംന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ‘എന്റെ കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു’- എന്നായിരുന്നു വിവാഹം നിശ്ചയിച്ചപ്പോൾ ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന കുറിച്ചിരുന്നത്.

നിലവിൽ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കേറിയ നടിയാണ് ഷംന കാസിം. പൂര്‍ണ എന്ന പേരിലാണ് മറ്റുള്ള ഭാഷകളിൽ സിനിമ മേഖലയില്‍ അറിയപ്പെടുന്നത്. മലയാള സിനിമയായ ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന സിനിമയിലൂടെയാണ് ഷംന സിനിമയിലേക്ക് എത്തുന്നത്.