മഞ്ജു വാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ച് നടി ശീതള്‍ തമ്പി

single-img
23 August 2024

ഫുട്ടേജ് സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ല എന്ന് ചൂണ്ടിക്കാണിച്ച് നടിയും നിര്‍മാതാവുമായ മഞ്ജു വാര്യര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് നടി ശീതള്‍ തമ്പി. ഈ ചിത്രത്തിൽ അഭിനയിച്ച നടിയായ ശീതള്‍ തമ്പി അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ആവശ്യമായ സുരക്ഷ ഒരുക്കാതെ സിനിമയിലെ അപകടകരമായ രംഗങ്ങളില്‍ തന്നെ അഭിനയിപ്പിച്ചെന്നാണ് പരാതി. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ശീതളിന്റെ കാലിന് പരുക്കേറ്റിരുന്നു. ഇതിനെ തുടർന്നാണ് ഇവർ പരാതി നൽകിയത് .