നടി സൊനാക്ഷി സിൻഹയും നടൻ സഹീർ ഇക്ബാലും വിവാഹിതരാകുന്നു
11 June 2024
പ്രശസ്ത ബോളിവുഡ് നടി സൊനാക്ഷി സിൻഹയും നടൻ സഹീർ ഇക്ബാലും തമ്മിലുള്ള വിവാഹം ഈ മാസം നടക്കുമെന്ന് റിപ്പോർട്ടുകള്‍. ഈ ജൂണ്‍ 23 ന് ഇരുവരും മുംബൈയില്‍ വച്ച് വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോർട്ട്.
ദീർഘകാലമായി സഹീറും സൊനാക്ഷിയും തമ്മില്‍ പ്രണയത്തിലായിരുന്നു. നടൻ സല്‍മാൻ ഖാന്റെ ചിത്രങ്ങളിലൂടെയാണ് ഇരുവരും സിനിമയില്‍ അരങ്ങേറുന്നത്. 2010 ല്‍ ദബാങ് എന്ന ചിത്രത്തിലൂടെ സല്‍മാന്റെ നായികയായാണ് സൊനാക്ഷിയുടെ ബോളിവുഡിലേക്കുള്ള വരവ്.
അതേസമയം സല്‍മാൻ ഖാൻ നിർമ്മിച്ച് 2019 ല്‍ പുറത്തിറങ്ങിയ നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് സഹീർ സിനിമയില്‍ അരങ്ങേറുന്നത്. ഡബിള്‍ എക്സല്‍ എന്ന ചിത്രത്തില്‍ സഹീറും സൊനാക്ഷിയും ഒന്നിച്ച് അഭിനയിച്ചിരുന്നു.