രഞ്ജിത്ത് ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചു; പോലീസിൽ പരാതി നൽകി നടി ശ്രീലേഖ മിത്ര

single-img
26 August 2024

സംവിധായകനും നിർമ്മാതാവും നടനുമായ തന്നെ രഞ്ജിത്ത് ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചെന്ന് ആരോപിച്ച്‌ ബംഗാളി നടി ശ്രീലേഖ മിത്ര പോലീസില്‍ പരാതി നല്‍കി. എറണാകുളം കടവന്ത്രയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നതെന്നും ശ്രീലേഖ കൊച്ചി പോലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

സ്ത്രീത്വത്തെ അപമാനിച്ചതായും രഞ്ജിത്തിനെതിരെ ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇമെയില്‍ പരാതിയില്‍ പറയുന്നു. അതേസമയം, ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു.

രഞ്ജിത്തിനെതിരെ തൻ പരാതി നല്‍കുന്നില്ലെന്നായിരുന്നു ശ്രീലേഖ നേരത്തെ പറഞ്ഞത്. പക്ഷെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച ശേഷം തനിക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രഞ്ജിത്ത് പറയുകയുണ്ടായി.