നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വിശ്വാസമുണ്ട്; ബിജെപിക്ക് പിന്തുണയുമായി നടി സുമലത
10 March 2023
ബിജെപിക്ക് തന്റെ പിന്തുണ പ്രഖ്യാപിച്ച് കർണാടകയിൽ മാണ്ഢ്യ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എംപിയും നടിയുമായ സുമലത. ബിജെപിക്ക് താൻ പൂർണമായ പിന്തുണ പ്രഖ്യാപിക്കുന്നതായി സുമലത പറഞ്ഞു.
സംസ്ഥാനത്തേക്ക് മൈസൂരു – ബെംഗളൂരു പത്തുവരിപ്പാത ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താനിരിക്കെയാണ് സുമലതയുടെ ഈ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം. സുമലതയുടെ വാക്കുകൾ: “എന്നെ പിന്തുണയ്ക്കുന്നവരോടും അഭ്യുദയ കാംക്ഷികളോടും അഭിപ്രായം ചോദിച്ചതിനു ശേഷം ഞാൻ ഒരു തീരുമാനത്തിലെത്തിയിരിക്കുന്നു. ഇന്ന്, ഞാൻ കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിന് പൂർണ പിന്തുണ നൽകുന്നു.
എല്ലാ ആളുകൾക്കും അവരവരുടെ അഭിപ്രായം പറയാം. പക്ഷേ, ഇവിടെ എനിക്ക് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വിശ്വാസമുണ്ട്. അദ്ദേഹത്തെ ലോകം മുഴുവൻ ആദരിക്കുന്നുണ്ട്.”- സുമലത പറഞ്ഞു.