രണ്ട് ദിനത്തിലെ നേട്ടത്തിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് വീണ്ടും തകര്‍ച്ച


തുടർച്ചയായ രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇന്ന് വീണ്ടും നഷ്ടത്തില്‍.അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കെതിരെ അമേരിക്കന്‍ സാമ്പത്തിക ഉപദേശക സ്ഥാപനമായ എംഎസ്‌സിഐ രംഗത്ത് വന്നതോടെയാണ് വിപണിയില്‍ വീണ്ടും തിരിച്ചടി നേരിട്ടത്.
ഇന്ത്യയിൽ ഗ്രൂപ്പിന്റെ ചില ഓഹരികളെ നിയന്ത്രിക്കേണ്ടി വരുമെന്ന മുന്നറിയിപ്പാണ് അമേരിക്കന്‍ ധനകാര്യ ഉപദേശക സ്ഥാപനമായ എംഎസ്‌സിഐ നല്‍കിയത്. പിന്നാലെ ഓഹരിയില്‍ വീണ്ടും ഇടിവ് നേരിടുകയായിരുന്നു. അദാനി ഗ്രൂപ്പ് നിക്ഷേപകരെ കുറിച്ചും എംസ്‌സിഐ സംശയം പ്രകടിപ്പിച്ചിരുന്നു.
വിദേശ രാജ്യങ്ങളിലെ കമ്പനികളുപയോഗിച്ച് ഓഹരി വിലയില്‍ അദാനി തിരിമറി നടത്തിയെന്ന ആരോപണം ശരി വയ്ക്കുന്നതാണ് ഈ നിരീക്ഷണമെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്ഥാപകന്‍ നേതാന്‍ ആന്‍ഡേഴ്‌സന്‍ ട്വീറ്റ് ചെയ്തു. ഓഹരി ഈടായി നല്‍കി എടുത്ത വായ്പകള്‍ അദാനി ഗ്രൂപ്പ് തിരിച്ചടച്ചത് സമ്മര്‍ദ്ദം കൊണ്ടാണെന്ന റിപ്പോര്‍ട്ടും ഇന്ന് പുറത്ത് വന്നിരുന്നു.