തകർച്ച തുടരുന്നു; അദാനിയുടെ ഓഹരികള്‍ ഇന്ന് മാത്രം ഇടിഞ്ഞത് 25 ശതമാനം

single-img
1 February 2023

ഹിഡൻ ബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനിയുടെ ഓഹരികൾ കൂപ്പുകുത്തുന്നു. തുടർ ഓഹരി വില്പന വിജയമായെങ്കിലും അദാനി എൻറർപ്രൈസസിന്റെ ഓഹരി ഇന്ന് 25 ശതമാനമാണ് ഇടിഞ്ഞത്. അദാനിയുടെ എല്ലാ ഓഹരികളും നഷ്ടത്തിലാണ്. അതേസമയം ഓഹരി വിപണികൾ നേട്ടം തുടരുകയാണ്.

നേരത്തെ തന്നെ തുടർച്ചയായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന എൻഡിടിവിയും അദാനി വിൽമറും അടക്കം നഷ്ടത്തിലാണ്. ഇന്ന് വ്യാപാരം ആരംഭിച്ച ഉടൻ അദാനി കമ്പനികൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് പോവുകയായിരുന്നു. സെന്‍സെക്സ് 1.91 ശതമാനം ഉയർന്നു. സമീപ ദിവസങ്ങളിലെ ഏറ്റവും നല്ല പ്രകടനമാണ് ഇത്.

അതേസമയം, ഓഹരി വിലയിലെ തട്ടിപ്പ് ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് വന്നതോടുകൂടി അദാനി ഓഹരികൾ വിപണിയിൽ കുത്തനെ ഇടിഞ്ഞത്. 72 ബില്യൺ ഡോളറോളം അദാനിക്ക് നഷ്ടമായി. ആരോപണങ്ങൾ ശക്തമായി തള്ളിക്കളഞ്ഞ് രംഗത്തെത്തിയെങ്കിലും അദാനി ഓഹരികളിൽ ചാഞ്ചാട്ടം തുടരുകയാണ്.