എഡിജിപി എം ആര്‍ അജിത്ത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടി: വിഎസ് സുനിൽകുമാർ

single-img
7 October 2024

സംസ്ഥാനത്തെ ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ മാത്രം തൃശ്ശൂര്‍ പൂരം കലക്കാന്‍ കഴിയില്ലെന്ന് സിപിഐയുടെ മുതിർന്ന നേതാവ് വിഎസ് സുനില്‍കുമാര്‍. പൂരം കലക്കിയതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും തൃശ്ശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു .
ക്രമസമാധാന ചുമതലയിൽ നിന്നും എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ മാറ്റിയത് ശിക്ഷാ നടപടിയാണ്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു തന്നെയാണ് നടപടിയെടുത്തത്.

ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിനുശേഷം ഇന്നലെ രാത്രി മുഖ്യമന്ത്രി ഓഫീസിലെത്തി ആ ഫയല്‍ ഒപ്പിടണമെങ്കില്‍ അത്രയും ഗൗരവമുള്ള രാഷ്ട്രീയ വിഷയം തന്നെയാണ് അതെന്നും വിഎസ് സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.