എഡിഎച്ച്ഡി എന്നത് എന്റെ ഏറ്റവും നല്ല ​ഗുണമാണ്; രോഗാവസ്ഥ പറഞ്ഞു നടൻ ഷൈൻ ടോം ചാക്കോ

single-img
4 August 2024

അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ രോ​ഗത്തെ കുറിച്ച് നടൻ ഷൈൻ ടോം ചാക്കോ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. തനിക്ക് അറ്റെൻഷെൻ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിൻഡ്രോം(എഡിഎച്ച്ഡി) ഉണ്ടെന്നാണ് ഷൈൻ ടോം ചാക്കോ വെളിപ്പെടുത്തിയിരിക്കുന്നത്.

ഷൈൻ അഭിനയിച്ച പുതിയ സിനിമയുടെ ഭാ​ഗമായി ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കവെ ആയിരുന്നു ഈ തുറന്നു പറച്ചിൽ. മുൻപേതന്നെ രോ​ഗനിർണയം നടത്തിയതാണെന്നും എഡിഎച്ച്ഡി തനിക്ക് ​ഗുണമായിട്ടാണ് തോന്നിയിട്ടുള്ളതെന്നും ഷൈൻ പറഞ്ഞു. “എഡിഎച്ച്ഡി ഉള്ള ആളാണ് ഞാൻ. എഡിഎച്ച്ഡി കിഡ് ആണ്. പണ്ടേ അത് തിരിച്ചറിഞ്ഞ കാര്യമാണ്. അങ്ങനെ ഉള്ളവർ ആളുകളുടെ ശ്രദ്ധപിടിച്ചു പറ്റണം. ഈ ശ്രദ്ധ പിടിച്ചു പറ്റണം എന്നതിൽ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. അല്ലങ്കിൽ ഒരു മുറിയിൽ അടച്ചിട്ട് ഇരുന്നാൽ മതിയല്ലോ. എല്ലാ പുരുഷന്മാരിലും അതിന്റെ ചെറിയൊരു അംശം ഉണ്ട്.

നമ്മളെല്ലാം പുറത്തേക്ക് പോകുന്നതും വസ്ത്രം ധരിക്കുന്നതും ഒക്കെ ആരെങ്കിലും നോട്ടീസ് ചെയ്യാൻ വേണ്ടിയാണല്ലോ. അതിന്റെ അളവ് വളരെയധികം കൂടുതൽ ആയിരിക്കും എഡിഎച്ച്ഡി ഉള്ളവർക്ക്. അതിനെ ആണ് ഡിസോഡർ എന്ന് പറയുന്നത്. എഡിഎച്ച്ഡി ഉള്ളൊരാൾക്ക് എപ്പോഴും താൻ ശ്രദ്ധിക്കപ്പെടണം എന്നായിരിക്കും. മറ്റ് അഭിനേതാക്കളിൽ നിന്നും വ്യത്യസ്തനാകും. അതിന് വേണ്ടി ട്രൈ ചെയ്യും. പെർഫോം ചെയ്യും. ഒരു കൂട്ടം ആൾക്കാർക്ക് ഇടയിൽ നിന്നും കൂടുതൽ ശ്രദ്ധനേടാൻ ശ്രമിക്കും. അപ്പോൾ എന്തായാലും എഡിഎച്ച്ഡി ഉണ്ടാകും.

എന്നാൽ ഇതൊക്കെ ഡിസോഡർ ആയിട്ട് പുറത്തുള്ളവർക്കെ തോന്നുള്ളൂ. എന്നെ സംബന്ധിച്ച് എഡിഎച്ച്ഡി എന്നത് എന്റെ ഏറ്റവും നല്ല ​ഗുണമാണ്. കറ നല്ലതാണെന്ന് ചിലർ പറയില്ലെ. എല്ലാവർക്കും അങ്ങനെ അല്ല. അതുകൊണ്ട് എഡിഎച്ച്ഡി എനിക്ക് വളരെ ​ഗുണമാണ്”, എന്നാണ് ഷൈൻ ടോം ചാക്കോ പറഞ്ഞത്.