ആരിഫ് മുഹമ്മദ് ഖാൻ പുറത്തേക്ക്; അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറാകാൻ സാധ്യത
കാലാവധി പൂർത്തിയായതിനെ തുടർന്ന് ആരിഫ് മുഹമ്മദ് ഖാന് കേരള ഗവർണർ പദവിയിൽ നിന്നും മാറുമെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന് കേന്ദ്രസർക്കാർ മറ്റൊരു പദവി നല്‍കിയേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പകരമായി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി കേരള ഗവര്‍ണറായേക്കുമെന്നാണ് വിശ്വസനീയമായ റിപ്പോര്‍ട്ട്. നാവികസേനയുടെ മുന്‍ മേധാവിയാണ് ദേവേന്ദ്ര കുമാര്‍. ഇപ്പോൾ ആന്‍ഡമാന്‍ നിക്കോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറാണ് അദ്ദേഹം. ആരിഫ് മുഹമ്മദ് ഖാന് പുറമെ, ഗവര്‍ണര്‍മാരായ മനോജ് സിന്‍ഹ, പി എസ് ശ്രീധരന്‍പിള്ള, തവര്‍ ചന്ദ് ഗെഹലോട്ട്, ബന്ദാരു ദത്താത്രേയ, ആനന്ദി ബെന്‍ പട്ടേല്‍ എന്നിവര്‍ക്കും മാറ്റമുണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്.
ഇവർക്ക് പകരമായി ബിജെപി നേതാക്കളായ അശ്വിനി ചൗബേ, വി കെ സിങ്, മുക്താര്‍ അബ്ബാസ് നഖ് വി എന്നിവരെ ഗവര്‍ണര്‍ പദവിയിലേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ട് ഉണ്ട്.