ഷാരോൺ വധക്കേസ് : തമിഴ്നാട് പൊലീസിന് കൈമാറണമെന്ന് എ ജി

single-img
8 November 2022

ഷാരോൺ വധകേസ് അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറണം എന്ന് എ.ജിയുടെ നിയമോപദേശം. ഡിജിപി ഓഫീസിന്റെ കൂടി അഭിപ്രായം ആരാഞ്ഞ ശേഷമാണ് നിയമോപദേശം നൽകിയത്. നേരത്തെ തിരുവനന്തപുരം ജില്ലാ പബ്ലിക് പ്രോസികൂട്ടറും സമാനനിയമോപദേശം നൽകിയിരുന്നു.

ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റ കൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും നടന്നത് തമിഴ്നാട്ടിൽ വെച്ചാണ്. അതുകൊണ്ടു തന്നെ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതി ഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ കൂടെ പശ്ചാത്തലത്തിലാണ് കേസ് തമിഴ്നാട് പൊലീസിന് കൈമാറണം എന്ന് എ.ജിയ നിയമോപദേശം നൽകിയത്.

എന്നാൽ ഷാരോൺ കൊലക്കേസിലെ അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്ന് ഷാരോണിന്റെ ബന്ധുക്കൾ പ്രതികരിച്ചു. ഇപ്പോൾ കേസ് അന്വേഷണം നല്ല നിലയിലാണ് പുരോഗമിക്കുന്നത്. തമിഴ്നാട്ടിലേക്ക് കേസ് മാറ്റിയാൽ അട്ടിമറി നടക്കുമോ എന്ന സംശയം ഉണ്ടെന്നും ബന്ധുക്കൾ പറയുന്നു.