മദ്രസകൾക്ക് അഫിലിയേഷൻ; സർവകലാശാലകൾ തുടങ്ങാൻ യുപി സർക്കാർ

single-img
12 August 2024

സംസ്ഥാനത്തിൽ പ്രവർത്തിക്കുന്ന മദ്രസകൾക്ക് അഫിലിയേഷൻ നൽകാൻ രണ്ട്‌ സർവകലാശാലകൾ തുടങ്ങാൻ യോഗിയുടെ യുപി സർക്കാർ . മദ്രസകൾക്ക് അംഗീകാരം നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിതെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രാജ്ഭർ അവകാശപ്പെട്ടു .

ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ ബോർഡിനെയും അതിന്റെ കീഴിലുള്ള മദ്രസകളെയും പുതിയ സർവകലാശാലകളുമായി ബന്ധിപ്പിക്കും. സംസ്ഥാന സർക്കാർ‌ സഹായധനം നൽകുന്ന മദ്രസകളിൽ പഠിക്കുന്ന മുസ്‌ലിം മതസ്ഥരല്ലാത്ത കുട്ടികളെ സ്കൂളുകളിലേക്ക് മാറ്റണമെന്ന് ചീഫ് സെക്രട്ടറി നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു.

അംഗീകാരമില്ലാദി പ്രവർത്തിക്കുന്ന മദ്രസകളിലെ കുട്ടികളെ സ്കൂളുകളിലേക്ക് മാറ്റണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. യുപിയിൽ നിലവിൽ 25,000 മദ്രസകളുണ്ടെന്നാണ് കണക്ക്. അതിൽ 16,500 എണ്ണത്തിനാണ് സർക്കാർ അംഗീകാരമുള്ളത്. മദ്രസാ ബോർഡിന്റെ അംഗീകാരമില്ലാത്ത 8,500 മദ്രസകളും സംസ്ഥാനത്തുണ്ട്. അതേസമയം, സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് മദ്രസ ബോർഡ് ചെയർമാൻ അഹമ്മദ് ജാവേദ് പറഞ്ഞു. തീരുമാനം നടപ്പാക്കുന്നതിനുമുൻപ്‌ ചർച്ചവേണമെന്ന്
വിവിധ മുസ്‍ലിം സംഘടനകളും ആവശ്യപ്പെട്ടു.