കണ്ണൂർ കോക്കടവിൽ ഒരിടവേളയ്ക്ക് ശേഷം ‘ബ്ലാക്ക് മാൻ’  മാൻ തിരിച്ചെത്തി

single-img
23 August 2023

കണ്ണൂർ: കണ്ണൂർ കോക്കടവിൽ ഒരിടവേളയ്ക്ക് ശേഷം ‘ബ്ലാക്ക് മാൻ’  മാൻ തിരിച്ചെത്തി. പായിക്കാട്ട് ചാക്കോയുടെ വീട്ടിലെത്തിയ അജ്ഞാതന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ പതിഞ്ഞു. ചുവരിൽ ബ്ലാക്ക് മാൻ എന്നെഴുതിയാണ് അജ്ഞാതൻ മടങ്ങിയത്. ദേഹമാസകലം മുണ്ടു കൊണ്ട് മറച്ചൊരാള്‍ ആണ് ചാക്കോയുടെ വീട്ടിലെത്തിയത്. ഇതോടെ നാട്ടുകാർക്കും പൊലീസിനും വീണ്ടും തലവേദനയായിരിക്കുകയാണ്. ഞായറാഴ്ച്ച പുലർച്ചെ 4.22 ആണ് നാടിനെ ഭീതിയിലാഴ്ത്തി വീണ്ടും അജ്ഞാതനെത്തിയത്. 

കാലിൽ ചെരുപ്പില്ലാതെയെത്തിയ ആളുടെ മുഖം സിസിടിവിയിൽ വ്യക്തമല്ല, പായിക്കാട്ട് ചാക്കോയുടെ വീട്ടിലെത്തിയ അജ്ഞാതൻ വടിവൊത്ത കയ്യക്ഷരത്തിൽ ബ്ലാക്ക് മാൻ എന്ന് ചുവരിലെഴുതിയത് ദൃശ്യങ്ങളിൽ കാണാം. 16 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ബ്ലാക്ക് മാൻ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ചെറുപുഴയിലും പരിസര പ്രദേശങ്ങളിലും അജ്ഞാതന്റെ വരവ് നിലച്ചതാണ്. ഇത്തവണയെത്തിയും പഴയ ബ്ലാക്ക് മാൻ തന്നെയെന്നാണ് നിഗമനം. 

കതകിൽ മുട്ടി പേടിപ്പിക്കലും കൈയടയാളം പതിക്കലുമെല്ലാമായിരുന്നു  നേരത്തെ ഇയാളുടെ പതിവ്.  വീടുകളുടെ ചുമരുകളിൽ കരി കൊണ്ട് എഴുതിയും ചിത്രം വരച്ചുമാണ് ചെറുപുഴയിൽ ബ്ലാക്ക് മാൻ വിലസിയത്.  വീടുകളിലെത്തി കതകിലും ജനലിലും മുട്ടി പേടിപ്പിക്കലായിരുന്നു പതിവ് ചുമരിൽ കൈയടയാളം പതിപ്പിച്ചും സ്ഥലം വിടും. അതവസാനിച്ചെന്ന് കരുതിയിരിക്കുമ്പോഴാണ് ചിത്രം വര. പിന്നീട് 16 ദിവസത്തോളം ഇയാളുടെ ശല്യം ഇല്ലായിരുന്നു.

ഇതിനിടയിലാണ് ഞായറാഴ്ച വീണ്ടും ബ്ലാക്ക് മാൻ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ തവണ കൂലോംത്തുംപൊയിലെ ജോസഫിന്റെ വീട്ടിലെ ചുവരിൽ എഴുതിയതിന് സാമ്യമുണ്ട് ഇത്തവണ  കോക്കടവിലെ എഴുത്തിന്. സംഭവത്തിൽ ചെറുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവിയിൽ പതിഞ്ഞതോടെ ബ്ലാക്ക് മാൻ വേഗം പിടിയിലാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.