ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ 14 പ്ലസിന്റെ വില്‍പ്പന ആരംഭിച്ചു

single-img
8 October 2022

ഏറെ നാളുകളായുള്ള കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ 14 പ്ലസിന്റെ വില്‍പ്പന ആരംഭിച്ചു. പ്രധാനമായും 3 വേരിയന്റിലാണ് ഐഫോണ്‍ 14 പ്ലസ് പുറത്തിറക്കിയിരിക്കുന്നത്.

ആപ്പിള്‍ ഇന്ത്യ സ്റ്റോര്‍, ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, ക്രോമ, യൂണികോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഐഫോണ്‍ 14 പ്ലസ് വാങ്ങാന്‍ സാധിക്കും. മറ്റു സവിശേഷതകള്‍ പരിചയപ്പെടാം.

6.7 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയാണ് ഐഫോണ്‍ 14 പ്ലസിന് നല്‍കിയിരിക്കുന്നത്. എ15 ബയോണിക് ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഐഒഎസ് 16 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. പ്രധാനമായും അഞ്ച് കളര്‍ ഓപ്ഷനുകളിലും മൂന്ന് സ്റ്റോറേജ് വേരിയന്റിലുമാണ് ഐഫോണ്‍ 14 പ്ലസ് വാങ്ങാന്‍ സാധിക്കുക. റെഡ്, ബ്ലൂ, മിഡ്നൈറ്റ്, പര്‍പ്പിള്‍, സ്റ്റാര്‍ലൈറ്റ് എന്നിവയാണ് കളര്‍ വേരിയന്റുകള്‍.

128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡലിന് 89,900 രൂപയും, 256 ജിബിയും, 512 ജിബിയും ഇന്റേണല്‍ സ്റ്റോറേജ് ഉളള മറ്റ് രണ്ട് മോഡലുകള്‍ക്ക് യഥാക്രമം 99,000 രൂപയും, 1,09,900 രൂപയുമാണ് വില. കൂടാതെ, എക്സ്ചേഞ്ച് ഓഫറിലൂടെ വിലക്കിഴിവുകളും, ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് വാങ്ങുമ്ബോള്‍ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാണ്.