കാമുകന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഒരുമിച്ചുള്ള ഫോട്ടോ വൈറലായി;ആത്മഹത്യ കുറിപ്പ് എഴുതി വച്ച് കാമുകി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: കാമുകന്‍ ആത്മഹത്യ ചെയ്‌തതിന് പിന്നാലെ ഒരുമിച്ചുളള ഫോട്ടോ വൈറലായതിനെ തുടര്‍ന്ന് കാമുകിയായ വിദ്യാര്‍ഥിനി ജീവനൊടുക്കി. ഗഡ്‌വാലയിലെ ജോഗുലംബ സ്വദേശിനിയായ മേഘലതയാണ്(20) മരിച്ചത്. ചൊവ്വാഴ്‌ചയാണ് മേഘലതയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മേഘലതയും ബന്ധുവായ ശിവകുമാര്‍ (24) എന്ന യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇക്കാര്യം വീട്ടില്‍ അറിയിച്ചെങ്കിലും വീട്ടുകാര്‍ പ്രണയത്തെ നിരസിച്ചു. മാത്രമല്ല മേഘലതയ്ക്ക് വീട്ടില്‍ കല്ല്യാണ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
ഇക്കാര്യം അറിഞ്ഞ ശിവകുമാര്‍ നവംബര്‍ ആറിന് ആത്മഹത്യ ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും 2019ല്‍ ഒരുമിച്ച് നിന്നെടുത്ത ഫോട്ടോ ശിവകുമാറിന്‍റെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. ഫോട്ടോ വൈറലായതോടെ ആത്മഹത്യ കുറിപ്പ് എഴുതി വച്ച് മേഘലത തൂങ്ങി മരിച്ചു.
ആത്മഹത്യ കുറിപ്പിന്‍റെ പൂര്‍ണരൂപം: “അച്ഛാ ഞാന്‍ നിങ്ങളുടെ മകളാണ്, എന്‍റെ ജീവന്‍ നഷ്‌ടപ്പെട്ടാലും ഞാന്‍ തെറ്റ് ചെയ്യില്ല, എന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടവരെ വെറുതെ വിടരുത്. അമ്മയേയും അനിയനെയും അനിയത്തിയേയും അച്ഛന്‍ നന്നായി നോക്കണം”.
സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.