അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി
അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.
പാക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാറ്റിയത്. തടവുകാരനായി പരിഗണിക്കരുതെന്നും മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പൊലീസ് മേധാവിയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്ബാകെ ഹാജരാകാനും ഇമ്രാന്‍ ഖാന് നല്‍കിയിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാന്‍ അനുയായികളെ നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അഴിമതി കേസില്‍ കോടതി നിര്‍ദേശപ്രകാരം ഹാജരാകാനെത്തിയപ്പോഴായിരുന്നു ഇമ്രാന്‍ ഖാനെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. പിന്നാലെ, അറസ്റ്റ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പാക് സുപ്രീംകോടതി അറസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇമ്രാന്‍ ഖാനെ പൊലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ഇമ്രാന്‍ ഖാനെ പൊലീസ് ലൈന്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയത്.തടവുകാരനായി പരിഗണിക്കരുതെന്നും മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാനും ഇസ്ലാമാബാദ് പൊലീസ് മേധാവിയോട് കോടതി നിര്‍ദ്ദേശിച്ചു.
മറ്റ് കേസുകളുമായി ബന്ധപ്പെട്ട് നാളെ ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്ബാകെ ഹാജരാകാനും ഇമ്രാന്‍ ഖാന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാന്‍ അനുയായികളെ നിയന്ത്രിക്കണമെന്നും ഇമ്രാനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി കേസില്‍ കോടതി നിര്‍ദേശപ്രകാരം ഹാജരാകാനെത്തിയപ്പോഴായിരുന്നു ഇമ്രാന്‍ ഖാനെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്.