പ്രണോയി റോയിക്കും രാധികയ്ക്കും പിന്നാലെ എൻഡിടിവിയിൽ രാജി തുടരുന്നു


അദാനി ഗ്രൂപ്പിന്റെ കടന്നുവരവോടെ എൻഡിടിവിയിൽ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്ന ആർആർപിആർ കമ്പനിയിൽ നിന്ന് സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും രാജിവച്ചതിന് പിന്നാലെ പ്രമുഖ മാധ്യമപ്രവർത്തകൻ രവീഷ് കുമാറും എൻഡിടിവിയിൽ നിന്ന് രാജിവച്ചു.
1974 ഡിസംബർ 5-ന് ബിഹാറിലെ ജിത്വരാപൂർ ഗ്രാമത്തിലാണ് രവീഷ് കുമാർ ജനിച്ചത്. കുമാർ 1996-ൽ NDTV-യിൽ ചേരുകയും ഫീൽഡ് റിപ്പോർട്ടർ എന്ന നിലയിൽ പ്രശസ്തി നേടുകയും ചെയ്തു. കമ്പനിയിൽ നിന്ന് രാജിവെക്കുന്നതിന് മുമ്പ്, ഹിന്ദി സംസാരിക്കുന്ന 422 ദശലക്ഷത്തിലധികം ആളുകളെ ലക്ഷ്യമിട്ട് ആരംഭിച്ച “പ്രൈം ടൈം” എന്ന തന്റെ പ്രതിദിന ഷോയിലൂടെ അദ്ദേഹം പ്രശസ്തനായിരുന്നു.
അദാനി ചാനലിന്റെ പ്രൊമോട്ടറായ ആർആർപിആർ കമ്പനിയുടെ ഓഹരികൾ ഏറ്റെടുത്തതോടെയാണ് കമ്പനി ഡയറക്ടർ സ്ഥാനത്ത് നിന്ന് പ്രണോയ് റോയിയും രാധിക റോയിയും ഇന്ന് രാജി സമർപ്പിച്ചത്.
ഈ വർഷം ഓഗസ്റ്റിലായിരുന്നു അദാനി ഗ്രൂപ്പിന് ആർആർപിഎല്ലിന്റെ പൂർണ നിയന്ത്രണം ലഭിച്ചത്. അദാനിക്ക് ഇനി ആവശ്യമായ 26 ശതമാനം ഓഹരി ലഭിക്കുകയാണെങ്കിൽ. എന്‍ഡിടിവിയില്‍ അദാനി ഗ്രൂപ്പിന്റെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. അതുവഴി ചാനലിന്റെ മാനേജ്മെന്റ് നിയന്ത്രണം
പൂർണ്ണമായി ഏറ്റെടുക്കാൻ കഴിയും.