പ്രിയങ്കയ്ക്ക് പിന്നാലെ ഉചിതസമയത്ത് ഞാനും പാര്‍ലമെന്റിലെത്തും: റോബര്‍ട്ട് വാദ്ര
19 June 2024
വയനാട്ടിലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി ജയിച്ചാല്‍ കൂടുതൽ വൈകാതെ താനും പാര്‍ലമെന്റിലെത്തുമെന്ന് ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര. വയനാട്ടിൽ പ്രിയങ്ക മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ച പിന്നാലെയാണ് വാദ്രയുടെ ഈ പ്രതികരണം .
വയനാട്ടില്‍ നിന്നും പ്രിയങ്ക വിജയിക്കുമെന്നാണ് പ്രതീക്ഷ. പ്രിയങ്ക പാര്‍ലമെന്റില്‍ എത്തണമെന്ന് അതിയായ ആഗ്രഹമുണ്ട്. പ്രിയങ്കയ്ക്ക് പിന്നാലെ ഉചിതസമയത്ത് താനും പാര്‍ലമെന്റിലെത്തുമെന്നും വാദ്ര പറഞ്ഞു. അതേസമയം , രാജ്യസഭാംഗമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് കഴിഞ്ഞ മെയില്‍ വാദ്ര സൂചന നല്‍കിയിരുന്നു.