ലക്ഷ്യസ്ഥാനത്ത് വിമാനമിറക്കാൻ സാധിക്കില്ലെന്ന് അറിയിപ്പ് ലഭിച്ചതോടെ ആകാശത്ത് വിമാനമുപയോ​ഗിച്ച് ലിം​ഗം വരച്ച് പൈലറ്റിന്റെ കട്ടക്കലിപ്പ്

single-img
4 August 2023

ലക്ഷ്യസ്ഥാനത്ത് വിമാനമിറക്കാൻ സാധിക്കില്ലെന്ന് അറിയിപ്പ് ലഭിച്ചതോടെ കലിപ്പിലായ പൈലറ്റ് ആകാശത്ത് വിമാനമുപയോ​ഗിച്ച് ലിം​ഗം വരച്ചതായി റിപ്പോർട്ട്. ലക്ഷ്യസ്ഥാനത്ത് വിമാനം ഇറക്കാൻ കഴിയില്ലെന്ന അറിയിപ്പിൽ നിരാശനായ ലുഫ്താൻസ പൈലറ്റാണ് ആകാശത്ത് ചിത്രപ്പണി ചെയ്തത്. വിമാനം മാൾട്ടയിലേക്ക് പോകാൻ അറിയിപ്പ് ലഭിച്ചതോടെ റഡാർ മാപ്പിൽ പൈലറ്റ് ലിംഗം വരച്ചതായി ആരോപണമുയർന്നു. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് സിസിലിയിലെ കാറ്റാനിയയിലേക്കുള്ള ഫ്ലൈറ്റ് 306 യാത്രയ്ക്കിടെയാണ് സംഭവം.

ജൂലൈയിൽ ഫോണ്ടനാറോസ വിമാനത്താവളത്തിലെ ടെർമിനൽ തീപിടിത്തം കാരണം വിമാനത്തിന് നേരത്തെ നിശ്ചയിച്ച സ്ഥലത്ത് ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. ഈ സമയം, ഒന്നിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ലാ റിപ്പബ്ലിക്ക റിപ്പോർട്ട് ചെയ്തു. വഴിതിരിച്ചുവിടാൻ അറിയിപ്പ് ലഭിച്ചപ്പോൾ നിരാശനായ പൈലറ്റ് കാറ്റാനിയയുടെ വ്യോമാതിർത്തിയിലെ റഡാർ മാപ്പിൽ പുരുഷ ജനനേന്ദ്രിയം വരച്ചാണ് ദേഷ്യം പ്രകടിപ്പിച്ചത്. സിസിലിക്ക് മുകളിലൂടെ വലം വെച്ച് തെക്കോട്ട് മാൾട്ടയിലേക്ക് പോകുന്നതിന് ഏകദേശം 16 മിനിറ്റ് മുമ്പായിരുന്നു പൈലറ്റിന്റെ പ്രകടനം.

റഡാർ ഭൂപടത്തിൽ പ്രത്യക്ഷപ്പെട്ട ലിം​ഗാകൃതി തികച്ചും യാദൃശ്ചികമാണെന്ന് വിമാനക്കമ്പനിയായ ലുഫ്താൻസ പ്രതികരിച്ചു. വിമാനം മാൾട്ടയിലേക്ക് തിരിച്ചുവിടാനുള്ള നിർദ്ദേശം ലഭിക്കുന്നതിന് മുമ്പ് കാറ്റിന്റെ പാറ്റേണിൽ പെട്ടെന്നുണ്ടായ മാറ്റം കാരണം പൈലറ്റിന് വട്ടമിട്ട് പറക്കേണ്ടി വന്നതായി എയർലൈൻസ് അറിയിച്ചു. പൈലറ്റ് ലിംഗത്തിന്റെ പാറ്റേൺ സൃഷ്ടിക്കുന്ന ആദ്യ സംഭവമല്ല നടന്നതെന്നും മുമ്പ് സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം യുഎസ് എയർഫോഴ്സ് പൈലറ്റ് സിറിയയിലെ റഷ്യൻ താവളത്തിന് സമീപം മെഡിറ്ററേനിയൻ കടലിൽ ലിം​ഗ ചിഹ്നം വരച്ചു. അന്ന് യുഎസ് എയർഫോഴ്സും ആരോപണം നിഷേധിച്ചു. 2017-ൽ രണ്ട് നാവികസേനാ പൈലറ്റുമാർ സെൻട്രൽ വാഷിംഗ്ടണിന് മുകളിൽ ഒരു കൂറ്റൻ ആകാശ ലിംഗം വരച്ചതും വാർത്തകളിൽ ഇടം നേടി.