കെട്ടിടത്തിനു തീയിട്ട ശേഷം അക്രമി നടത്തിയ വെടിവയ്പ്പില്‍ നാല് പേര്‍ മരിച്ചു

single-img
29 August 2022

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കെട്ടിടത്തിനു തീയിട്ട ശേഷം അക്രമി നടത്തിയ വെടിവയ്പ്പില്‍ നാല് പേര്‍ മരിച്ചു.

യുഎസിലെ ഹൂസ്റ്റണിലാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. മരിച്ച നാല് പേരില്‍ ഒരാള്‍ അക്രമിയാണ്. 8020 ഡണ്‍ലാപ് സ്ട്രീറ്റില്‍ മുറികള്‍ വാടകയ്ക്കു നല്‍കുന്ന കേന്ദ്രത്തിലാണ് സംഭവം നടന്നത്.

40നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. അക്രമി 40 വയസുള്ള ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണെന്നും പൊലീസ് വ്യക്തമാക്കി.

പ്രാദേശിക സമയം ഞായര്‍ പുലര്‍ച്ചെയായിരുന്നു ആക്രമണം. കെട്ടിടത്തിനു തീ പിടിച്ചതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കു നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. പുലര്‍ച്ചെ ഒരു മണിക്ക് അക്രമിയെക്കുറിച്ച്‌ പൊലീസിന് സന്ദേശം ലഭിക്കുകയായിരുന്നു.