ആറേഴു സിനിമകള്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു: മമിത
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2024/10/mamitha.jpg)
ഒരു ഡോക്ടറാകണം എന്ന് ആഗ്രഹിച്ച ശേഷം മാത്രം സിനിമാരംഗം തിരഞ്ഞെടുത്ത ആളാണ് താനെന്ന് നടി മമിത ബൈജു. കരിയറിൽ തുടർച്ചയായി ആറേഴു സിനിമകള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ താനാമോഹം ഉപേക്ഷിച്ചെന്നും മമിത ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു.
അച്ഛന്‍ ഡോക്ടറായതിനാല്‍ താനും ആ വഴി വരണമെന്നാണ് കുടുംബം ആഗ്രഹിച്ചതെന്നും പക്ഷെ അതിനി ഒരിക്കലും സാധ്യമല്ലെന്നും മമിത വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭിപ്രായപ്പെട്ടത് .
മമിതയുടെ വാക്കുകൾ : ഞാനൊരു ഡോക്ടറാവണം എന്നായിരുന്നു പപ്പയുടെയും ആഗ്രഹം. എന്നാല്‍ ആറേഴു സിനിമകള്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ മോഹം ഞാനങ്ങ് ഉപേക്ഷിച്ചു.
പപ്പയ്ക്ക് ആദ്യം അതില്‍ വിഷമമുണ്ടായിരുന്നു. പിന്നെ പപ്പയും അത് ഉള്‍ക്കൊണ്ടു. കാരണം എന്താണെന്നാല്‍ സിനിമാരംഗം പപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു. സിനിമാ സംവിധായകന്‍ ആവുക ആയിരുന്നു പപ്പയുടെ സ്വപ്നം. പക്ഷേ, വീട്ടിലെ സാമ്പത്തികസാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല.
പപ്പ വളരെ നന്നായി പഠിക്കുന്ന ആളായിരുന്നതുകൊണ്ട് പഠിച്ച് ഡോക്ടറായി. മെഡിക്കല്‍ കോളജില്‍ ജോലി ചെയ്തു. പിന്നാലെ അമൃത ആശുപത്രിയില്‍ റിസര്‍ച്ച് ചെയ്തു. അതിനുശേഷമാണ് ഞങ്ങളുടെ നാട്ടില്‍ തന്നെ സ്വന്തം ക്ലിനിക്ക് തുടങ്ങിയത്. സിനിമ ആഗ്രഹിച്ച് ഡോക്ടര്‍ ആയ ആളാണു പപ്പ. ഡോക്ടറാവാന്‍ ആഗ്രഹിച്ച് സിനിമാരംഗം തിരഞ്ഞെടുത്ത ആളാണു ഞാന്‍- മമിത പറഞ്ഞു.