ത്രിപുരയില്‍ വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പിന്നോട്ടുപോയ ബിജെപി വീണ്ടും നില മെച്ചപ്പെടുത്തി
ത്രിപുരയില്‍ വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഒരു ഘട്ടത്തില്‍ പിന്നോട്ടുപോയ ബിജെപി വീണ്ടും നില മെച്ചപ്പെടുത്തി.
നിലവില്‍ 30 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ് ബിജെപി. കഴിഞ്ഞതവണ സിപിഎമ്മില്‍ നിന്ന് അധികാരം പിടിച്ച ബിജെപിയെ മുള്‍മുനയില്‍ നിര്‍ത്തി ഗോത്ര പാര്‍ട്ടിയായ തിപ്ര മോത്ത 13 സീറ്റില്‍ മുന്നേറുന്നത് രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം 17 ഇടത്താണ് ലീഡ് ചെയ്യുന്നത്.
തുടക്കം മുതല്‍ ലീഡ് ഉയര്‍ത്തിയ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് ഒരു ഘട്ടത്തില്‍ ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം മുന്നേറിയിരുന്നു. 24 സീറ്റുകളിലാണ് ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യം ലീഡ് ഉയര്‍ത്തിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ബിജെപി ലീഡ് തിരിച്ചുപിടിക്കുന്നതാണ് കണ്ടത്.അതിനിടെ തിപ്ര മോത്തയെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ഇടതുമുന്നണിയും ബിജെപിയും ശ്രമം തുടങ്ങി. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ബിജെപിയുമായി സഖ്യത്തിന് തയ്യാറെന്ന് തിപ്ര മോത്ത അറിയിച്ചു.
മേഘാലയയില്‍ എന്‍പിപി തന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന പ്രവചനം ശരിവെയ്ക്കുന്നതാണ് ഫല സൂചനകള്‍. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാന്‍ എന്‍പിപി തീരുമാനിക്കുകയായിരുന്നു. ബിജെപി ഏഴിടത്താണ് ലീഡ് ചെയ്യുന്നത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനയുടെ പശ്ചാത്തലത്തില്‍ എന്‍പിപിയും ബിജെപിയും വീണ്ടും സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യതയും രാഷ്ട്രീയ വൃത്തങ്ങള്‍ തള്ളിക്കളയുന്നില്ല.
നാഗാലാന്‍ഡില്‍ എല്ലാം ബിജെപി സഖ്യത്തിന് അനുകൂലമാണ്. 60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 40 ഇടത്താണ് ബിജെപി സഖ്യം മുന്നിട്ടുനില്‍ക്കുന്നത്. എന്‍ഡിപിപിയുമായാണ് ബിജെപിയുടെ സഖ്യം.എന്‍ഡിപിപി 27 ഇടത്ത് മുന്നിട്ട് നില്‍ക്കുമ്ബോള്‍ 13 ഇടത്താണ് ബിജെപി ലീഡ് ഉയര്‍ത്തുന്നത്.