ഇന്ത്യയോടുള്ള തോൽവിക്ക് പിന്നാലെ പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റില്‍ തമ്മിലടി
കഴിഞ്ഞ ദിവസം നടന്ന ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റില്‍ തമ്മിലടി ആരംഭിച്ചു . ജയിക്കുമെന്ന് അവസാനം വരെ ഉറപ്പിച്ച മത്സരം അവസാനം നിമിഷം ഇന്ത്യയ്ക്ക് മുന്നില്‍ അടിയറവ് വെച്ചതാണ് ആരാധകരെയും വിരമിച്ച താരങ്ങളെയും ഉള്‍പ്പെടെ ചൊടിപ്പിച്ചത്.
ഈ പരാജയത്തിന്റെ പിന്നാലെ പാകിസ്താന്‍ നായകന്‍ ബാബര്‍ അസമിനെ വിമര്‍ശിച്ച് മുന്‍ താരം മുഹമ്മദ് ഹഫീസ് നേരിട്ട് രംഗത്തെത്തി. ടീമിനായി ഇരമ്പിയ 90,000 കാണികള്‍ക്ക് മുന്നില്‍ ഇന്ത്യയ്ക്കെതിരെ തന്ത്രപരമായ തീരുമാനങ്ങളിലെ പിഴവുകള്‍ കാരണം പരാജയപ്പെട്ടിട്ടും അതിനെ ചോദ്യം ചെയ്യാന്‍ കഴിയാത്ത ഒരു ‘വിശുദ്ധ പശു’വിനെ പോലെയാണ് ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയെന്ന് മുഹമ്മദ് ഹഫീസ് പറഞ്ഞു.
ആദ്യം ബാറ്റു ചെയ്ത് 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എന്ന ഭേദപ്പെട്ട നേടിയ പാകിസ്താന് ഇന്ത്യന്‍ ടോപ്പ് ഓര്‍ഡറിനെ തകര്‍ത്തിട്ടും വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരത്തിലെ മധ്യ ഓവറുകളില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ ഇന്ത്യ പാടുപെടുമ്പോള്‍ എന്തുകൊണ്ടാണ് ബാബര്‍ തന്റെ സ്പിന്നര്‍മാരുടെ ക്വാട്ട പൂര്‍ത്തിയാക്കാത്തതെന്ന് ഹഫീസ് ചോദിച്ചു.
കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയോടും കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയയോടും പാകിസ്താന്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ഹഫീസിന്റെ ഈ വിമര്‍ശനം.