വന്ദേഭാരതിന് പിന്നാലെ വാട്ടര്‍ മെട്രോയും യാത്രക്ക് സജ്ജം

25 April 2023

വന്ദേഭാരതിന് പിന്നാലെ വാട്ടര്‍ മെട്രോയും യാത്രക്ക് സജ്ജം. കൊച്ചി ജല മെട്രോയുടെ ആദ്യസര്‍വ്വീസ് ആരംഭിച്ചു.
രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോയാണിത്. ആദ്യ യാത്ര കൊച്ചി ഹൈക്കോര്‍ട്ട് ബോട്ട് ടെര്‍മിനലില്‍ നിന്നും ബോള്‍ഗാട്ടി വരെ പോയി മടങ്ങുകയാണ്. ഈ ബോട്ട് മടങ്ങിയതിന് ശേഷമാകും മന്ത്രി പി രാജീവ് അടക്കമുള്ളമുള്ളവര്‍ വാട്ടര്‍ മെട്രോയിലേക്ക് കയറുക. ഏഴ് വര്‍ഷമായുള്ള കൊച്ചിക്കാരുടെ കാത്തിരിപ്പാണ് വാട്ടര്‍ മെട്രോ. ഒരേസമയം 100 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. സമ്ബൂര്‍ണ്ണമായി ശീതീകരിച്ച ഒരു യാത്രാ അനുഭവമാകും വാട്ടര്‍ മെട്രോ. 740 കോടിയാണ് ചെലവഴിച്ചത്.