ആക്രമകാരി കളായ നായ്ക്കളെ കണ്ടെത്തി പൊതുസ്ഥലങ്ങളില്‍നിന്നു മാറ്റണം; ഹൈക്കോടതി
കൊച്ചി ∙ അക്രമസക്തരായ നായ്ക്കളില്‍നിന്നു പൊതു ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യത ഉണ്ട് അതു കൊണ്ട് അത്തരം നായ്ക്കളെ കണ്ടെത്തി പൊതുസ്ഥലങ്ങളില്‍നിന്നു കണ്ടെത്തി ഒഴിവാക്കണം എന്നു ഹൈക്കോടതി നിര്‍ദേശിച്ചു.
സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന പരിഹാരനടപടികള്‍ വ്യക്തമാക്കി ഉടനടി റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്ബ്യാര്‍, പി.ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.
ജനങ്ങള്‍ നിയമം കയിലെടുക്കരുത്, നായ്ക്കളെ ഉപദ്രാവിക്കുന്നതിൽ നിന്നും പൊതു ജനങ്ങൾ വിട്ടുനില്‍ക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നായ്ക്കളെ അനധികൃതമായി കൊന്നൊടുക്കുന്ന സംഭവങ്ങളുമുള്ളതായി അമിക്കസ് ക്യൂറി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തിരുവനന്തപുരം അടിമലത്തുറയില്‍ ബ്രൂണോയെന്ന വളര്‍ത്തുനായയെ തല്ലിക്കൊന്ന സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തിരുന്നു. സംസ്ഥാനത്തുടനീളം തെരുവുനായ്ക്കളുടെ ആക്രമണം പെരുകിയ സാഹചര്യത്തില്‍ ഈ കേസില്‍ കോടതി സ്പെഷല്‍ സിറ്റിങ് നടത്തുകയായിരുന്നു.
സര്‍ക്കാര്‍ ചില തീരുമാനങ്ങളെടുത്തതായി അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ അശോക് എം.ചെറിയാന്‍ അറിയിച്ചപ്പോഴാണ് അവ അറിയിക്കാന്‍ കോടതി സമയപരിധി വച്ചത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണം ഫലപ്രദമാക്കാന്‍ മുന്‍പു നല്‍കിയ ഉത്തരവുകളില്‍ സര്‍ക്കാരിന്റെ നടപടികളും അറിയിക്കണം. ജനങ്ങള്‍ നടപടിയെടുക്കുന്നതിനെതിരെ പൊലീസ് മേധാവിയുടെ സര്‍ക്കുലറും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. കേസ് വീണ്ടും നാളെ പരിഗണിക്കും.