എ ഐ ക്യാമറ: സെപ്റ്റംബറിൽ രക്ഷിക്കാനായത് 92 ജീവനുകൾ
14 November 2023
കേരളത്തിൽ എ ഐ ക്യാമറകൾ സ്ഥാപിച്ച ശേഷം റോഡപകടങ്ങൾ കുറയുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പറയുന്നത് സെപ്റ്റംബറിൽ 92 ജീവനുകളാണ് രക്ഷിക്കാനായത് എന്നാണ് . റോഡുകളിലെ വാഹനപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞുവെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വാഹനാപകടങ്ങൾ കാരണമുണ്ടായ മരണം 365 ആയിരുന്നു. പക്ഷെ ഇതേ വർഷം സെപ്റ്റംബറിൽ അവ 273 ആയി കുറഞ്ഞു. 2022 ഒക്ടോബർ അപേക്ഷിച്ച് ഈ വർഷം ഒക്ടോബറിൽ അപകടങ്ങളിലും മരണസംഖ്യയിലും വലിയ കുറവുണ്ട്. കഴിഞ്ഞ വർഷം 3664 അപകടങ്ങളിൽനിന്ന് 340 മരണമാണ് ഉണ്ടായതെങ്കിൽ ഈ വർഷം അവ 1606 അപകടവും 102 മരണവുമായിരിക്കുകയാണ്. സംസ്ഥാനത്ത് റോഡുകളിൽ എ ഐ ക്യാമറകൾ സ്ഥാപിച്ചതിന് ശേഷം അപകടങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നതിന്റെ തെളിവുകളാണ് ഈ കണക്കുകൾ.