എഐ ക്യാമറ; വിഐപികളെ എന്തടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്: രമേശ് ചെന്നിത്തല
20 April 2023
ഹൈവേകളിൽ മോട്ടോർവാഹന നിയമലംഘനങ്ങൾ പിടികൂടുന്നതിനായി കേരളത്തിൽ എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നതിൽ ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
‘സാധാരണക്കാരെ പിഴിയുന്ന നടപടിയാണിത്. ടെൻഡർ വിളിച്ചാണോ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതെന്ന് വിശദീകരിക്കണം. പദ്ധതിയുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണം. വിവരാവകാശം വഴി ചോദിച്ചിട്ടും മറുപടി നൽകിയില്ല. വി.ഐ.പി.കളെ എന്തടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്.
ഈ കാര്യത്തിൽ വി.ഐ.പി പരിഗണന ഒഴിവാക്കണം. എ.ഐ ക്യാമറ ടെൻഡർ സുതാര്യമാണോ ? ഏത് കമ്പനിക്കാണ് കരാർ നൽകിയത് ? വന്യു ഷെയർ എത്രയാണെന്ന് വ്യക്തമാക്കണം’.രമേശ് ചെന്നിത്തല പറഞ്ഞു.