എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷാഹിന മണ്ണാര്‍ക്കാട് മരിച്ചനിലയില്‍

22 July 2024

എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിന മണ്ണാര്‍ക്കാടിനെ(27) മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് വടക്കുമണ്ണത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സംഘടനയുടെ പ്രവര്‍ത്തനങ്ങളിലും ഇവർ പൂർണ്ണമായി സജീവമായിരുന്നു. ഷാഹിനയുടെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.അസ്വാഭാവിക മരണത്തിന് മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.