തമിഴ്‌നാട്ടിൽ ബിജെപിയുമായി സഖ്യമില്ലെന്ന് എഐഎഡിഎംകെ
തമിഴ്‌നാട്ടിൽ ഇനി ബിജെപിയുമായി സഖ്യമില്ലെന്ന് എഐഎഡിഎംകെ എന്നാൽ ദേശീയ തലത്തിൽ ബിജെപി നയിക്കുന്ന എൻ.ഡി.എയിൽ തുടരും. സംസ്ഥാനത്ത് ഇനി എഐഎഡിഎംകെ യും ബി.ജെ.പിയും സഖ്യകക്ഷികളല്ലെന്നും പാർട്ടി വക്താവും മുൻ മന്ത്രിയുമായ ഡി.ജയകുമാർ പറഞ്ഞു.’എ.ഐ.എ.ഡി.എം.കെ ബി.ജെ.പിയുമായി സഖ്യത്തിലില്ല.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാകും ഇനി സഖ്യം തീരുമാനിക്കുക. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ സഖ്യം ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ നേതാക്കളെ വിമർശിക്കുക മാത്രമാണ് അദ്ദേഹത്തിന്റെ തൊഴിൽ’-ഡി. ജയകുമാർ പറഞ്ഞു.
അതേസമയം, മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയെക്കുറിച്ചുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ പരമർശമാണ് എ.ഐ.എ.ഡി.എം.കെയുടെ പെട്ടെന്നുള്ള തീരുമാനത്തിന് കാരണം. എന്നാൽ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ബി.ജെ.പി മന്ത്രിസഭയുണ്ടാക്കുമെന്നും അതിന് എഐഎഡിഎംകെ യുടെ സഹായം ആവശ്യമായിവരില്ലെന്നും അണ്ണാമലൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.