ജീവനക്കാർ സമരത്തിൽ; എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ മുടങ്ങി


രാജ്യ വ്യാപകമായി ജീവനക്കർ സമരത്തിലേക്ക് കടന്നതോടെ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ സർവീസുകൾ മുടങ്ങി. ഇപ്പോൾ 250 ജീവനക്കാരാണ് സമരത്തിലുള്ളത്. തങ്ങളുടെ അലവൻസ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിക്ക് ലീവ് എടുത്തായിരുന്നു പ്രതിഷേധം.
അതേസമയം ,എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർ വലഞ്ഞു. ജീവനക്കാർ ഇല്ലാത്തതിനാൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. മുന്നറിയിപ്പില്ലാതെയാണ് വിമാനം റദ്ദാക്കിയതെന്ന് യാത്രക്കാർ പറയുന്നു.
ദുബായിലേക്ക് ഉൾപ്പെടെയുള്ള എയർ ഇന്ത്യയുടെ നാലു വിമാനങ്ങളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ റദ്ദാക്കിയത്. കണ്ണൂർ വിമാനത്താവളത്തിലും യാത്രക്കാരുടെ പ്രതിഷേധമുണ്ട്. ഷാർജ, മസ്‌കറ്റ്, അബുദാബി വിമാനങ്ങളാണ് ിവിടെ നിന്ന് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ 12 സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്.