സഹയാത്രികയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച എയർ ഇന്ത്യ യാത്രക്കാരന് 4 മാസത്തേക്ക് യാത്ര വിലക്ക്
19 January 2023
കഴിഞ്ഞ വർഷം നവംബറിൽ ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ വെച്ച് സഹയാത്രികയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച എയർ ഇന്ത്യ യാത്രക്കാരൻ ശങ്കർ മിശ്രക്കു നാല് മാസത്തേക്ക് യാത്ര വിലക്ക്. നേരത്തെ എയർ ഇന്ത്യ മിശ്രയ്ക്ക് 30 ദിവസത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ ആണ് ഇപ്പോഴത്തെ യാത്ര വിലക്ക്.
അതെ സമയം സംഭവവുമായി ബന്ധപ്പെട്ടു എയർലൈൻ ജീവനക്കാരുടെ വീഴ്ചകൾ പരിശോധിക്കാൻ എയർ ഇന്ത്യ ഒരു ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ വർഷം നവംബർ 26 നാണു ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ മദ്യപിച്ചെത്തിയ യാത്രക്കാരി 70 വയസുള്ള സഹയാത്രികയുടെ മേൽ മൂത്രമൊഴിക്കുന്നതു. യുവതി ഇക്കാര്യം ജീവനക്കാരോട് പരാതിപ്പെടുകയും വേണ്ട നടപടി ജീവനക്കാർ സ്വീകരിച്ചില്ല എന്ന ആരോപണം അന്ന് തന്നെ ഉയർന്നിരുന്നു.
നിലവിൽ, കേസ് കോടതിയുടെ പരിഗണനയിലാണ്