വിവാഹമോചന അഭ്യൂഹങ്ങള്‍ക്ക് വിട; മണിരത്നം ചിത്രത്തിൽ ഒരുമിക്കാൻ ഐശ്വര്യയും അഭിഷേകും
അഭിഷേക് – ഐശ്വര്യ റായ് താരദമ്പതികളുടെ വേര്‍പിരിയല്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. രണ്ടുപേരും ഇപ്പോൾ വേർപിരിഞ്ഞ് താമസിക്കുകയാണെന്ന് തുടങ്ങി അഭിഷേകിന് നിമ്രത് കൗർ എന്ന നടിയുമായി ബന്ധമുണ്ടെന്നതു വരെയുള്ള വാര്‍ത്തകള്‍ സജീവമാണ്.
അതേസമയം, ഇരുവരും ഒരുസിനിമയ്ക്കായി ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്നു എന്നതാണ് പുതിയ വാർത്ത. മണിരത്നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ താരദമ്പതികൾ ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അഭിഷേകും ഐശ്വര്യയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
മണിരത്നത്തിന്റെ തന്നെ ഗുരു, രാവൺ എന്നീ ചിത്രങ്ങളിൽ രണ്ടുപേരും നേരത്തെ പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ അവസാനമായി പുറത്തിറങ്ങിയ സിനിമയും .