കോസ്റ്റിയൂം മാറുമ്പോൾ റൂം ഇയാള്‍ തുറക്കുമോ എന്നൊക്കെ തോന്നിപ്പോകും; ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നു

single-img
30 October 2022

അടുത്തകാലത്തായി മലയാളത്തിന് പുറമെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും ശ്രദ്ധേയയാകുകയാണ് ഐശ്വര്യ ലക്ഷ്മി . മണിരത്‌നം സംവിധാനം ചെയ്ത ചിത്രമായ പൊന്നിയിന്‍ സെല്‍വനിലും പിന്നീട് തെലുങ്ക് ചിത്രമായ അമ്മുവിലും ഐശ്വര്യ തിളങ്ങിയിരുന്നു. ഇപ്പോള്‍ ഇതാ ‘കുമാരി’ എന്ന സിനിമയിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഐശ്വര്യ.

ഇത് ഒരു മികച്ച മികച്ച ഒരു ഹൊറര്‍ ചിത്രമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഋഷഭ് ഷെട്ടി ഒരുക്കിയ ‘കാന്താര’ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ തന്നെ എത്തിയ കുമാരിയ്ക്കും പോസിറ്റീവ് പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

ഈ സിനിമയിൽ തന്റെ സഹതാരമായ ഷൈന്‍ ടോം ചാക്കോയെ കുറിച്ച് ഐശ്വര്യ പറഞ്ഞ കാര്യങ്ങള്‍ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചര്‍ച്ചയാകുകയാണ്. തനിക്ക് വളരെ പ്രിയപ്പെട്ട സഹതാരങ്ങളില്‍ ഒരാളാണ് ഷൈന്‍ എന്ന് ഐശ്വര്യ പറഞ്ഞു. വിനോദ ചാനലായ മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

സിനിമയുമായി ബന്ധപ്പെട്ട് എപ്പോഴും സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്ന വ്യക്തിയാണ് ഷൈനെന്ന് ഐശ്വര്യ പറഞ്ഞു. ഒടുവിൽ ആ രംഗങ്ങൾ സ്‌ക്രീനില്‍ വരുമ്പോഴാണ് എന്തിനാണ് ആ സംശയങ്ങള്‍ ചോദിച്ചതെന്ന് മനസിലാകുക. ഒരിക്കൽ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഇങ്ങനെ സംശയങ്ങള്‍ ചോദിക്കുന്നതിന്റെ പേരില്‍ ഷൈനുമായി അടി ഉണ്ടാക്കിയിട്ടുണ്ടെന്ന് ഐശ്വര്യ പറഞ്ഞു.

അതേസമയം തന്നെ എന്തും പറയാനുള്ള ഫ്രീഡം തനിയ്ക്ക് തന്നിട്ടുണ്ടെന്ന് പറഞ്ഞ ഐശ്വര്യ ഒരിക്കല്‍ ഷൈന്‍ തന്നെ പേടിപ്പിച്ച സംഭവവും വെളിപ്പെടുത്തി. വലിയ ഒരു വീട്ടിലാണ് ചിത്രീകരണം നടക്കുന്നത്. ലോക്ക് ഒന്നുമില്ലാത്ത റൂമായിരുന്നു. അതുകൊണ്ടുതന്നെ കോസ്റ്റിയൂം മാറുമ്പോള്‍ ആരെങ്കിലും വന്നാലോ കരുതി സ്റ്റാഫ് പുറത്ത് നില്‍ക്കാറാണ് പതിവ്. ഇതുവഴി ഷൈന്‍ പോകുമ്പോള്‍ പേടിപ്പിച്ചിട്ടാണ് പോകുക. കുമാരിയെന്നൊക്കെ വിളിച്ച് രണ്ട് തട്ടൊക്കെ തട്ടും. പലപ്പോഴും ദൈവമേ ഇനി ഇയാള്‍ തുറക്കുമോ എന്നൊക്കെ തോന്നിപ്പോകും. പക്ഷേ, ആള്‍ അങ്ങനെയല്ലെന്നും ഐശ്വര്യ വ്യക്തമാക്കി.

തനിക്ക് എല്ലാ ദിവസവും ക്യമാറയ്ക്ക് മുന്നില്‍ നില്‍ക്കണം എന്ന ആഗ്രഹം കൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈന്‍. അഭിമുഖങ്ങളിൽ നിങ്ങൾ കാണുന്ന ഒരു ഷൈനിനെ അല്ല കുമാരിയുടെ സെറ്റില്‍ കണ്ടത്. സിനിമയിൽ തന്റെ കഥാപാത്രത്തിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളാണ്. തന്റെ ക്യാരക്ടര്‍ ആയി മാത്രം സെറ്റിലെ മറ്റ് ആര്‍ട്ടിസ്റ്റുകളോട് പെരുമാറുന്ന ഒരാളാണ്. ഭക്ഷണം മാത്രം കൊടുത്താല്‍ മതി’- ഐശ്വര്യ ലക്ഷ്മി പറഞ്ഞു.