വിവാഹമോചനത്തിന് അപേക്ഷ നൽകി ഐശ്വര്യ രജനികാന്തും ധനുഷും
9 April 2024
രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും ചെന്നൈ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി. ഉഭയ സമ്മതത്തോടെയുള്ള വിവാഹമോചനം – സെക്ഷൻ 13 ബി പ്രകാരമാണ് ഹർജി സമർപ്പിച്ചതെന്ന് ദമ്പതികളോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
2022 ജനുവരിയിൽ ഇരുവരും വേർപിരിയാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു . ആ സമയം , അവരുടെ പ്രഖ്യാപനം ആരാധകരിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്. ഇപ്പോൾ ഒന്നര വർഷത്തിന് ശേഷമാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നൽകിയത് .
താമസിയാതെ തന്നെ ഇവരുടെ കേസ് പരിഗണിക്കും. കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. പ്രഖ്യാപനത്തിന് ശേഷം അവരുടെ മക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂൾ പരിപാടികളിലും ഇരുവരെയും കണ്ടിരുന്നു. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്