അജയ് ജഡേജയെ ജാംനഗർ മഹാരാജാവ് തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു

12 October 2024

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന അജയ് ജഡേജയെ ഗുജറാത്തിലെ നവനഗർ എന്നറിയപ്പെട്ടിരുന്ന മുൻനാട്ടുരാജ്യമായ ജാംനഗറിന്റെ മഹാരാജാവ് തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. നവനഗറിലെ പുതിയ അടുത്ത ‘ജാം സാഹിബാ’യാണ് ജഡേജയെ പ്രഖ്യാപിച്ചത്.
ഇപ്പോൾ മഹാരാജ ദിഗ്‌വിജയ്സിങ്ജിയാണ് അവിടുത്തെ മഹാരാജാവ്. ദസറയുടെ ആഘോഷ വേളയായ ശനിയാഴ്ചയാണ് അനന്തരാവകാശ പ്രഖ്യാപനം നടന്നത്. പിന്തുടരുന്ന പാരമ്പര്യം അനുസരിച്ചാണ് പുതിയ സിംഹാസന അവകാശിയായി ജഡേജയെ പ്രഖ്യാപിച്ചത്.
“ഇന്ന് ഈ ദിനത്തിൽ എന്റെ ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയതിൽ ഞാൻ സന്തോഷവാനാണ്. അജയ് ജഡേജ ജാംനഗറിലെ ജനങ്ങളെ സേവിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് യഥാർത്ഥത്തിൽ അവിടുത്തെ ജനങ്ങൾക്ക് ഒരു അനുഗ്രഹമാണ്. അദ്ദേഹത്തോട് ഞാൻ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു” – ശത്രുസല്യസിൻഹ് ജഡേജ പ്രസ്താവനയിൽ പറഞ്ഞു.