ബിസിസിഐ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്ക് അജിത് അഗാര്‍ക്കര്‍ എത്താൻ സാധ്യത
ബിസിസിഐയുടെ മുഖ്യ സെലക്ടര്‍ എന്ന സ്ഥാനത്തേക്ക് ഇന്ത്യന്‍ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍ എത്താൻ സാധ്യത. ഈ സ്ഥാനത്തേക്ക് അഗാര്‍ക്കര്‍ അപേക്ഷിച്ചതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സെലക്ടര്‍ സ്ഥാനത്തേക്ക് വമ്പന്‍ താരങ്ങളെ ആകര്‍ഷിക്കാന്‍ ബിസിസിഐ പ്രതിഫലം ഉയര്‍ത്തുന്നത് ആലോചിക്കുന്നതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഇപ്പോൾ ഒരു കോടി രൂപയാണ് മുഖ്യ സെലക്ടര്‍ക്ക് നല്കുന്ന പ്രതിഫലം. സെലക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി ഇന്നായിരുന്നു . അടുത്തമാസം 1 മുതല്‍ ഇവരുടെ അഭിമുഖങ്ങള്‍ നടന്നേക്കും. ഇപ്പോൾ ചീഫ് സെലക്ടര്‍ക്ക് നൽകിവരുന്ന ഒരു കോടി രൂപയേക്കാള്‍ കമന്ററിയടക്കമുള്ള മറ്റ് ചുമതലകളില്‍ മുന്‍ താരങ്ങള്‍ക്ക് നേടാന്‍ കഴിയും എന്ന വിലയിരുത്തലാണ് ബിസിസിഐയെ കൊണ്ട് പ്രതിഫലം കൂട്ടാന്‍ പ്രേരിപ്പിക്കുന്നത്.
നേരത്തെ ചീഫ് സെലക്ടറായിരുന്ന ചേതന്‍ ശര്‍മ്മ ഒളിക്യാമറ വിവാദങ്ങളെ തുടര്‍ന്ന് പുറത്തായതോടെ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അംഗമാകും മുഖ്യ സെലക്ടറാവുക. ഈ സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിന് മുന്നോടിയായി ഐപിഎല്‍ ഫ്രാഞ്ചൈസി ഡല്‍ഹി ക്യാപിറ്റല്‍സുമായി അഗാര്‍ക്കര്‍ വഴിപിരിഞ്ഞിരുന്നു. ടീമിന്റെ സഹപരിശീലകനായിരുന്നു അഗാര്‍ക്കര്‍.