അനിൽ ആന്റണിക്കെതിരെ സഹോദരൻ; തീരുമാനം ദുഃഖകരം: അജിത് ആന്റണി

single-img
7 April 2023

ബി.ജെ.പിയിൽ ചേർന്ന അനിൽ ആന്റണിക്കെതിരെ വിമർശനവുമായി സഹോദരൻ അജിത് ആന്റണി. ബി.ജെ.പിയിൽ ചേർന്നത് തീർത്തും അപ്രതീക്ഷിതമായ തീരുമാനമായിരുന്നുവെന്ന് സഹോദരനായ അജിത് ആന്റണി. വാർത്ത വന്നതോടെ പപ്പ ദുഃഖിതനായി മാറിനിൽക്കുകയായി. ഇതിന് മുമ്പ് പപ്പയെ ഇത്രയും ദുർബലനായി കണ്ടിട്ടില്ല അജിത് ആന്റണി പറഞ്ഞു.

അനിൽ ആന്റണി തെറ്റ് തിരുത്തി മടങ്ങിവരുമെന്നാണ് വിശ്വാസം. ബി.ജെ.പിയുമായുള്ള ബന്ധം എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടത് അവരാണ്. അനിലിനെ കോൺഗ്രസിൽ നിലനിർത്താൻ നേതൃത്വം ശ്രമിച്ചിട്ടും പരാജയപ്പെട്ടതാകാം എന്നും അജിത് ആന്റണി കൂട്ടിച്ചേർത്തു.

അതേസമയം അച്ഛനെ ചതിച്ചു ബിജെപിയിൽ എത്തിയ അനിൽ ആന്റണിയെ ബിജെപി ആലപ്പുഴ ലോകസഭാ സീറ്റിലേക്ക് പരിഗണിക്കുന്നതാണ് സൂചന. അനിലിന് അർഹമായ പരിഗണന നൽകിയാൽ ഇനിയും ധാരാളം നേതാക്കൾ കോൺഗ്രസ് വിട്ടു ബിജെപിയിൽ എത്തും എന്ന വിശ്വാസം ബിജെപി കേന്ദ്ര നേതിര്ത്വത്തിണ്ട്.

എല്ലാ കാലത്തും ബിജെപിയെ ശത്രുപക്ഷത്ത് നിർത്തിയ അതികായന്റെ മകനെ പാർട്ടിയിലേക്കെത്തിക്കാനായത് വലിയ നേട്ടമായി ബിജെപി കാണുന്നു. ആലപ്പുഴയ്ക്ക് പുറമെ ചാലക്കുടിയിയും ചർച്ചയിലുണ്ട്. തൃശ്ശൂർ സുരേഷ്‌ഗോപി സ്ഥാനാർത്ഥിയായി വന്നാൽ ചാലക്കുടിയിൽ അനിലിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യും എന്നാണു ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. അതെ സമയം തിരുവനന്തപുരത്തു ദേശീയതലത്തിൽ തന്നെ ശ്രദ്ധേയനായ ഒരു നേതാവ് മത്സരിക്കും എന്ന അഭ്യൂഹവും ഉണ്ട്.