രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നടപടി പത്തനംതിട്ടയുടെ സംസ്കാരമല്ല; പാലക്കാട് കൈകൊടുക്കൽ ക്യാമ്പയിൻ നടത്തുമെന്ന് എ കെ ബാലന്‍

single-img
4 November 2024

വിവാഹവീട്ടിൽ കണ്ടുമുട്ടിയപ്പോൾ ഹസ്തദാനം നടത്താൻ ശ്രമിച്ച ഇടതുമുന്നണി സ്ഥാനാർത്ഥി പി സരിനെ അവഗണിച്ച യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സിപിഎം നേതാവ് എ.കെ ബാലന്‍ . രാഹുൽ മാങ്കൂട്ടത്തലിന്‍റെ നടപടി പത്തനംതിട്ടയുടെ സംസ്കാരം അല്ല എന്ന് അദ്ദേഹം പറഞ്ഞു .

ഒരു കല്യാണവീട്ടിൽ വന്നാൽ പറയാതെ തന്നെ കൈ കൊടുക്കണം.എന്തുകൊണ്ടാണ് കരുണാകരന്‍റെ സ്മൃതി കൂടിരത്തിൽ പോകാതിരുന്നത്. പാലക്കാട് കൈകൊടുക്കൽ ക്യാമ്പയിൻ നടത്തും. നാട്ടിൽ എല്ലാവർക്കും കൈ കൊടുക്കൽ നടത്തുമെന്നും എ.കെ ബാലൻ അറിയിച്ചു

രാഹുലിന്റെ നടപടി ക്രൂരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി എതിർച്ചെടിയിൽ നിൽക്കുന്നത് വ്യക്തിപരമല്ല. അഹംഭാവത്തിന് പരിധി വേണം. രാഹുൽ മങ്കൂട്ടത്തിലിനു മാന്യത അറിയില്ല. സരിനോട് രാഹുൽ ക്ഷമാപണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.