വിഷയം പഠിക്കുന്നില്ല; എകെ ശശീന്ദ്രന് വിശ്രമത്തിനും വിനോദത്തിനും പറ്റിയ വകുപ്പ് നൽകണം: വിഡി സതീശൻ

single-img
6 January 2023

സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിസഭയിൽ നിന്നും എ കെ ശശീന്ദ്രനെ പുറത്താക്കണമെന്ന് വി ഡി സതീശൻ പറഞ്ഞു.

ഇപ്പോൾ കാണുന്ന രീതിയിൽ ബഫർ സോൺ വിഷയം വഷളാക്കിയത് എ കെ ശശീന്ദ്രനാണ്. തന്റെ സ്വന്തം വകുപ്പിൽ നടക്കുന്നത് എന്താണെന്ന് മന്ത്രിയ്ക്ക് മനസിലാകുന്നില്ല. അദ്ദേഹം വിഷയം പഠിക്കുന്നില്ല. കക്ഷി നേതാവ് എന്ന നിലയിൽ തുടരട്ടേ എന്നാണെങ്കിൽ വിശ്രമത്തിനും വിനോദത്തിനും പറ്റിയ വകുപ്പ് നൽകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.