ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര; വാഹനത്തിന്റെ ടയറുകള്‍ പിടിച്ചെടുത്തു
11 July 2024
ആകാശ് തില്ലങ്കേരി നടത്തിയ നിയലംഘന യാത്രയിലെ വാഹനത്തിന്റെ രൂപമാറ്റം വരുത്താന്‍ ഉപയോഗിച്ച ടയറുകള്‍ വയനാട്ടിലെ പനമരം പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു.
ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത് ഷൈജലിന്റെ വയനാട്ടിലെ വീട്ടില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. മുൻപ് വാഹനം പിടികൂടിയപ്പോള്‍ വലിയ രണ്ട് ടയറുകളും മറ്റു എക്സ്ട്രാ ഫിറ്റിങ്ങുകളുമെല്ലാം എടുത്ത് മാറ്റിയിരുന്നു. ഇവയാണ് ഇപ്പോള്‍ പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്.
മലപ്പുറം സ്വദേശിയായ സുലൈമാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. നമ്പര്‍ പ്ലേറ്റില്ലാതെയും രൂപമാറ്റം വരുത്തിയും വാഹനം ആകാശ് ഓടിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് വിവാദമായത്. വാഹനം കസ്റ്റഡിയിലെടുത്തത് മലപ്പുറത്ത് നിന്നായിരുന്നു.