എകെജി സെന്‍റര്‍ ആക്രമണം; ജിതിന്‍റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും

single-img
23 September 2022

തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസില്‍ പിടിയിലായ ജിതിനെതിരെ കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ കടമ്ബകള്‍ ഏറെ.

ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമല്ലാതെ പ്രതിയിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകള്‍ ഇനിയും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. സംഭവം ദിവസം ഉപയോഗിച്ച മൊബൈല്‍ ഫോണും സ്കൂട്ടറും വസ്ത്രങ്ങളും കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. അതേസമയം, ജിതിന്‍െറ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. പ്രതിയെ അഞ്ച് ദിവസത്തെ കസ്റ്റഡയില്‍ വേണമെന്നാണ് ക്രൈം ബ്രാഞ്ചിന്‍െറ ആവശ്യം.

എകെജി സെന്‍റര്‍ ആക്രണം നടന്ന രണ്ടമാസത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പിടികൂടാന്‍ കഴിഞ്ഞതിന്റെ ആശ്വാസം പോലീസിനുണ്ട്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണ് പ്രതിക്കെതിരെ നിലവിലുള്ളത്. പക്ഷെ ഇതുകൊണ്ടൊന്നും കോടതിയില്‍ കേസ് തെളിയിക്കാന്‍ കഴിയില്ലെന്ന് നന്നായി അറിയാവുന്നത് പോലീസിന് തന്നെയാണ്. ജിതിനെ കസ്റ്റഡയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ ലഭിക്കുന്ന തെളിവുകളിലാണ് പോലീസിന്‍െറ പ്രതീക്ഷ.

സ്ഫോടക വസ്തു എറിയാന്‍ ജിതിന്‍ ഉപയോഗിച്ച ഗ്രേ കളറിലുള്ള ഡിയോ സ്റ്റാന്‍ഡേഡ് സ്കൂട്ടര്‍. ഇത് കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. ഗൂഢാലോചനയില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്.