മഹാരാജാവ് നീണാള്‍ വാഴട്ടെ; കേസെടുത്ത പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റുമായി അഖിൽ മാരാർ
വയനാട് ജില്ലയിലെ മുണ്ടക്കൈ ഉരുള്‍പൊട്ടലുമായി ബന്ധപ്പെടുത്തി സംസ്ഥാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫേസ്ബുക്കില്‍ വീഡിയോ ചെയ്ത നടനും സംവിധായകനുമായ അഖില്‍ മാരാർക്കെതിരെ കൊച്ചി ഇൻഫോപാർക്ക് പോലീസ് കേസെടുത്തിരുന്നു.
ദുരന്തബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താൻ പണം നല്‍കില്ലെന്നായിരുന്നു അഖിൽ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞിരുന്നത് . പക്ഷെ കേസെടുത്തതിന് പിന്നാലെ അഖിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ആണ് ഇപ്പോൾ ചർച്ചയാവുന്നത്.
മഹാരാജാവ് നീണാള്‍ വാഴട്ടെയെന്ന കുറിപ്പാണ് ഫേസ്ബുക്കില്‍ അഖില്‍ പങ്കുവച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യമാണെങ്കിലും അത് ചെലവഴിക്കുന്നത് സംബന്ധിച്ച വിവേചനാധികാരം മുഖ്യമന്ത്രിക്കാണ്. അതിനാല്‍ തന്റെ പാർട്ടിക്കാരെ മാത്രമാണ് മുഖ്യമന്ത്രി മനുഷ്യരായി കാണുന്നത്. അവർക്ക് മാത്രം മുഖ്യമന്ത്രി ദൈവം. പിണറായി വിജയൻ ദുരന്തങ്ങളില്‍ കേരളത്തെ രക്ഷിച്ച ജനനായകൻ അല്ല. ദുരന്തങ്ങളെ മുതലെടുത്ത് സ്വയം രക്ഷപ്പെട്ടവനാണെന്നും അഖില്‍ മാരാർ ഫേസ്ബുക്കില്‍ പരിഹസിച്ചിരുന്നു.